BREAKING NEWSKERALALATEST

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍ വിവാദം: 2 വനംവകുപ്പ് ഉദ്യോ?ഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി ആര്‍ ജയന്‍, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അജയ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
താല്‍ക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷന്‍ വളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയന്‍ തനിക്കെതിരെ പരാതി നല്‍കിയവരെ കുടുക്കാന്‍ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പിനെതിരെ ജയന്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍. അജയ്‌ക്കെതിരായ നടപടി.

Related Articles

Back to top button