BREAKING NEWSKERALALATESTNEWS

വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വരണാധികാരിയായ കളക്ടര്‍ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍കുമാര്‍ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും നാളെ പത്രിക നല്‍കും.

മന്ത്രി കെ.രാജന്‍, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍, സിപിഎം ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എം.കെ കണ്ണന്‍ തുടങ്ങി മുതിര്‍ന്ന ഇടതു നേതാക്കള്‍ക്കൊപ്പമാണ് പത്രികാ സമര്‍പ്പണത്തിനെത്തിയത്.

Related Articles

Back to top button