BREAKING NEWSKERALALATEST

എ.പി.പി.മാരുടെ മുങ്ങല്‍; അന്വേഷണത്തിന് അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി, തീരുമാനം അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍

കൊച്ചി: അവധിയെടുക്കാതെ ഓഫീസില്‍ ഹാജരാവാതിരിക്കുന്ന എ.പി.പി. മാര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. കൊല്ലം പരവൂര്‍ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി. അനീഷ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പുറത്തുവിട്ട ശബ്ദ ശന്ദേശങ്ങളില്‍ കുറ്റാരോപിതനായ എ.പി.പി. ശ്യാം കഷ്ണ അവധിയെടുക്കാതെ ഓഫീസില്‍ വരാതിരിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യ ഐക്യദാര്‍ഡ്യ സമിതി കണ്‍വീനര്‍ പി.ഇ. ഉഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ണായ തീരുമാനം പറഞ്ഞത്. ശ്യാം കൃഷ്ണ ഉള്‍പ്പെടെയുള്ള എ.പി.പി. മാര്‍ ഇത്തരത്തില്‍ അനധികൃതമായി ഓഫീസില്‍ വരാതിരിക്കുകയും ആ ദിവസത്തെ ശമ്പളം വാങ്ങുകയും ചെയ്യുന്നതിലൂടെ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ജോണ്‍ സെബാസ്റ്റ്യന്‍ റൗഫിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.

Related Articles

Back to top button