BREAKING NEWSKERALALATEST

കരുവന്നൂര്‍ കള്ളപ്പണക്കേസ്; എം എം വര്‍ഗീസിന്റെ ആവശ്യം തള്ളി ഇഡി, ഏപ്രില്‍ 5 ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ആവശ്യം തള്ളി ഇഡി. ഏപ്രില്‍ 5 ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വര്‍ഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, എം എം വര്‍ഗീസ് സ്ഥാനാര്‍ത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചത്.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും എം എം വര്‍ഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരില്‍ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.

Related Articles

Back to top button