BREAKING NEWSKERALALATESTNEWS

വര്‍ഗീയവാദികളെ ഭയന്ന് സ്വന്തം പാര്‍ട്ടി പതാക ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി

കൊച്ചി: വര്‍ഗീയവാദികളെ ഭയന്ന് സ്വന്തം പാര്‍ട്ടി പതാക ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ കോണ്‍ഗ്രസ് പതാക എവിടെയും കണ്ടില്ല. പാര്‍ട്ടി പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണ്.

കഴിഞ്ഞ തവണ വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്നും ഒളിച്ചോടാന്‍ സ്വന്തം പതാകയ്ക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് താണുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button