നടി മഞ്ജു വാര്യരുടെ പുത്തൻ ലുക്കിന് ട്രോൾ മഴ. 21കാരിയായ മീനാക്ഷിയുടെ അമ്മ സ്കൂൾ കുട്ടിയെപ്പോലെ ചെറുപ്പമായ ലുക്കാണ് പ്രേരണ. അല്ലെങ്കിലേ അഭിനേത്രികളിലെ മമ്മൂട്ടി എന്ന വിളിപ്പേര് മഞ്ജുവിനുണ്ട്. പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ലുക്കിന് മേൽ ട്രോളോട് ട്രോളാണ്.വർഷങ്ങൾ കഴിയുന്തോറും മഞ്ജു കൂടുതൽ ചെറുപ്പമാവുന്നോ എന്നാണ് ഏവരും അതിശയിക്കുന്നത്. അതാണ് ട്രോളുകളുടെ അടിസ്ഥാനവും. വാട്ടർ ബോട്ടിലും ബാഗുമായി സ്കൂളിൽ പോകുന്ന കുട്ടിയായും മഞ്ജുവിനെ ചിത്രീകരിച്ച ട്രോളുകളുണ്ട് .
പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രസ് കോൺഫറൻസിന് പങ്കെടുത്ത നടി മഞ്ജു വാര്യരുടെ ലുക്കാണ് വൈറലായത്. സ്റ്റൈലിഷ് ഹെയർസ്റ്റൈലും വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് നിൽക്കുന്ന സുന്ദരിയായ മഞ്ജു 21കാരിയായ മകളുടെ അമ്മ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു നെറ്റിസൺസിന്റെ അഭിപ്രായം