KERALALATEST

ഇ കെ നായനാര്‍ മാധ്യമ പുരസ്‌കാരം പിഎസ് റംഷാദിന്

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ഇ കെ നായനാര്‍ മാധ്യമ പുരസ്‌കാരം സമകാലിക മലയാളം പത്രാധിപ സമിതി അംഗം പിഎസ് റംഷാദിന്. മുസ്ലീം ആണ്‍കുട്ടികള്‍ പഠിച്ചു മതിയായോ? എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. മലയാളം വാരികയുടെ 2019 ജനുവരി ലക്കത്തിലാണ് അവാര്‍ഡിന് അര്‍ഹമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നേരത്തെ നിയമസഭയുടെ ജി കാര്‍ത്തികേയന്‍ മാധ്യമ പുരസ്‌കാരവും റംഷാദിന് ലഭിച്ചിരുന്നു. കോട്ടയം സ്വദേശിയായ പിഎസ് റംഷാദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരികയുടെ തിരുവനന്തപുരം ലേഖകനാണ്.

കഴിഞ്ഞ തവണത്തെ ഇകെ നായനാര്‍ പുരസ്‌കാരം സമകാലിക മലയാളം വാരിക പ്രതിനിധി രേഖാ ചന്ദ്രയ്ക്കായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് നിയമസഭാ പുരസ്‌കാരം സമകാലിക മലയാളം വാരികയെ തേടിയെത്തുന്നത്.

നിയമസഭയുടെ മറ്റ് മാധ്യമപുരസ്‌കാരങ്ങള്‍

ആര്‍ ശങ്കരനാരായണ്‍ തമ്പി പുരസ്‌കാരം

അച്ചടി റെജി ജോസഫ് ദീപിക
ദൃശ്യമാധ്യമം ബിജു മുത്തത്തി കൈരളി ന്യൂസ്

ഇകെ നായനാര്‍ പുരസ്‌കാരം

ദൃശ്യമാധ്യമം ഡി  പ്രമേഷ് കുമാര്‍  മാതൃഭൂമി ന്യൂസ്
പ്രത്യേക ജൂറി പരാമര്‍ശം റിച്ചാര്‍ഡ് ജോസഫ് ദീപിക

ജി കാര്‍ത്തികേയന്‍ പുരസ്‌കാരം

ആര്‍ ശ്രീജിത്ത് മാതൃഭൂമി ന്യൂസ്
പ്രത്യേക ജൂറി പരാമര്‍ശം എംബി സന്തോഷ് മെട്രോ വാര്‍ത്ത

 

Related Articles

Back to top button