KERALALATEST

15 പ്രണയജോഡികള്‍ ചേര്‍ന്നൊരു പുസ്തക പ്രകാശനം 

ഭരണകൂടവും സമൂഹവും പ്രണയവിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെപ്രണയോത്സവങ്ങള്‍കൊണ്ട്മറികടക്കേണ്ടതുണ്ടെന്നും 15 പ്രണയജോഡികള്‍ ചേര്‍ന്ന് നടത്തുന്ന ഈ പുസ്തക പ്രകാശനം ആ നിലക്ക് പ്രസക്തമാണെന്നുംമലയാളം സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലിറ്ററേച്ചര്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. രോഷ്‌നിസ്വപ്നപറഞ്ഞു.ബക്കര്‍ മേത്തലയുടെ പ്രണയത്തിന്റെ ഉന്മത്തഗീതങ്ങള്‍ എന്ന പ്രണയകവിതാ സമാഹാരത്തിന്റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.റജില ഷെറിന്‍ അദ്ധ്യക്ഷയായി.

പ്രണയനിര്‍ഭരമായഅന്തരീക്ഷത്തില്‍നടന്ന പുസ്തക പ്രകാശനത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷിനിജ പങ്കാളി മഹേഷിനോടൊപ്പം പങ്കെടുത്തത്ശ്രദ്ധേയമായി.
ഡോക്ടര്‍ രോഷ്‌നി സ്വപ്ന നാടകനടനും സംവിധായകനുമായ എമില്‍മാധവിയോടൊപ്പവും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.സി.വി പിന്‍ചന്ദ്രന്‍അഡ്വ.രമ്യയോടൊപ്പവുംപങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് സാബുവും ഭാര്യ ഫെബിന
അബദുള്‍ഖാദറും പങ്കെടുത്ത ചടങ്ങില്‍ഡി.വൈഎഫ്.ഐ.നേതാവും എഴുത്തുകാരനുമായ ആര്‍.എല്‍.ജീവന്‍ ലാലും പി.ആര്‍ ഷെഹനയും സന്നിഹിതരായിന്നു.

സാംസ്‌കാരികപ്രവര്‍ത്തകനായ യു. ടി. പ്രേംനാഥ് നിമയോടൊപ്പവും കവി അലികറുകശ്ശേരിഗൗരിയോടൊപ്പവുംചടങ്ങിലുണ്ടായിരുന്നു.
കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ.ദിനല്‍ജിമിതയോടൊപ്പവുംപി.എന്‍.വിനയചന്ദ്രന്‍ശാലിനിയോടൊപ്പവും ഈചടങ്ങില്‍ഉണ്ടായിരുന്നു. ഋതുപര്‍ണ്ണ ,ജിന്‍ ഷ എന്നിവരോടൊപ്പംയഥാക്രമം നാടകപ്രവര്‍ത്തകരായ നിതിന്‍ ശ്രീനിവാസനും രാജേഷ് നാരായണനും പ്രകാശനത്തില്‍ പങ്കാളികളായി.കണ്ണന്‍ സിദ്ധാത്ഥ്ശ്രീപ്രിയയോടൊപ്പവും ഫോട്ടോഗ്രാഫര്‍ ഹാഷിംജിക്കുവിനോടൊപ്പവും പുസ്തകം പ്രകാശിപ്പിച്ചു.അല്‍ത്താഫ് മുഹമ്മദ് കവിതകള്‍ അവതരിപ്പിച്ചു
ബക്കര്‍മേത്തലസ്വാഗതവും ഇ.എ.അബ്ദുള്‍ കരീം നന്ദിയുംപറഞ്ഞു.പ്രണയത്തിന്റെ ഉന്മത്തഗീതങ്ങളുടെ കവര്‍പെയ്ന്റിംഗ് ജെ.ആര്‍.പ്രസാദിന്റേതാണ്.

Related Articles

Back to top button