കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാനത്തിന് മുന്‍പ് തുറന്നു കൊടുത്ത കേസില്‍ അറസ്റ്റിലായ വി ഫോര്‍ കൊച്ചി ക്യാമ്പയിന് കണ്ട്രോളര് നിപുണ്‍ ചെറിയാന് ജയില്‍ മോചിതനായി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി നിപുണിന് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ജയില്‍ മോചിതനായത്.
ആള് ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവ?ദിച്ചത്. നിപുണ്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് ജയില്‍ മോചിതനായത്.
ഔദ്യോ?ഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തന്നെ പാലം തുറന്നതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് അര്‍ധ രാത്രിയോടെയാണ് നിപുണ്‍ അറസ്റ്റിലായത്. പാലം തുറന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോര്‍ കൊച്ചി.
നിപുണ്‍ ചെറിയാന് നേരത്തെ സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. നിപുണിനൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.