രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 16,977 പേര് രോഗമുക്തി നേടി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് 2,11,033 പേരാണ് ചികില്‍സയിലുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,79715 ആയി ഉയര്‍ന്നു. അതേസമയം പുതുതായി 15,158 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയിട്ടുണ്ട്. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 175 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,52,093 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Check Also
Close - ഫെബ്രുവരി ലക്കം കേരളഭൂഷണം മാഗസിൻFebruary 28, 2021
- ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചുFebruary 28, 2021