LATESTBREAKING NEWSNATIONALTOP STORY

കർണാടക ഷിമോഗ സ്ഫോടനം; 15 മരണം; മരണനിരക്ക് ഉയരാൻ സാധ്യത

ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും  സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാത്രി ഉറങ്ങാൻ പോയ ജനങ്ങൾ സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവർ ആദ്യം കരുതിയത്. തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ വീടുകളിൽ നിന്ന് പുറത്തേക്ക് വന്നു.കുറച്ചുസമയങ്ങൾക്ക് ശേഷമാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകൾ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ 15 പേർ മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തിൽ പൂർണമായും തകർന്നു.

സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായും ഷിമോഗ റൂറൽ എംഎൽഎ അശോക് നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”സ്ഫോടനത്തെ തുടർന്ന് കടുത്ത പുകപടലം ഉയർന്നിരുന്നു. ഒന്നും കാണാൻ കഴിയില്ലായിരുന്നു. കുറഞ്ഞത് ആറുപേർക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ട്. മരണനിരക്ക് ഇതിൽ അധികവുമാകാം. ഇപ്പോൾ എനിക്ക് ഒന്നും സ്ഥിരീകരിക്കാനാവില്ല”- എംഎൽഎ പറഞ്ഞു.

 

Related Articles

Back to top button