LATESTTOP STORY

ചെങ്കോട്ടയില്‍ പാറേണ്ടത് ത്രിവര്‍ണ പതാക; വേറെ പതാക ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെങ്കോട്ടയിലെ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയില്‍ പറക്കരുതെന്ന് തരൂര്‍ പറഞ്ഞു.

തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തരൂര്‍ പറഞ്ഞു.

സമരത്തിനിടെ പൊലീസ് വെടിയേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് തരൂര്‍ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

Related Articles

Back to top button