LATESTKERALA

കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്ന സൂചനയും നല്‍കി സ്‌കറിയ തോമസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്ന സൂചന നല്‍കി സ്‌കറിയ തോമസ്. യാക്കോബായ സഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു സ്‌കറിയ തോമസ് സംസാരിച്ചത്.

യാക്കോബായ സഭ എല്‍.ഡി.എഫിനെ പിന്തുണച്ചതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനൂപിന് പിറവത്ത് ജയിക്കാനാവില്ലെന്നും സ്‌കറിയാ തോമസ് പറഞ്ഞു. ജോസ്.കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടതുമുന്നണിയിലേക്കെത്തുമെന്നും അനൂപിന്റെ മുന്നണിമാറ്റം സംബന്ധിച്ച് സഭാ നേതൃത്വത്തെ ഇടപെടുത്തി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും സ്‌കറിയാ തോമസ് വെളിപ്പെടുത്തി.

Related Articles

Back to top button