KERALALATEST

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു;ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം

ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.കോടതിയിൽ കുറ്റപത്രം നൽകിയ കേസിലാണ് ഉത്തരവ്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സർക്കാർ ഉത്തരവിറക്കിയത്.

ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

Related Articles

Back to top button