LATESTKERALA

‘ഞാൻ എന്നും കോൺ​ഗ്രസുകാരനാണ്, മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം’; ടി പത്മനാഭൻ

കണ്ണൂർ: ‘ഞാൻ എന്നും കോൺ​ഗ്രസുകാരനാണ്. മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം. 1940ൽ ​ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യ​ഗ്രഹത്തിൽ പത്താമത്തെ വയസിൽ പങ്കെടുത്തയാളാണ് ഞാൻ’- പ്രമുഖ എഴുത്തുകാരൻ ടി പത്മനാഭൻ പറ‍ഞ്ഞു. തന്നെ സന്ദർശിച്ച എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസിയുടെ നൂറാം വാർഷികത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ‘പ്രതിഭാദരം’ ചടങ്ങിന്റെ ഉദ്ഘാനത്തിനായാണ് താരിഖ് അൻവറും കോൺ​ഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ‘കോൺ​ഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര’- എന്നാണ് പത്മനാഭൻ താരിഖ് അൻവറിനോട് പറഞ്ഞത്. ‘ഞങ്ങൾ നന്നായി പരിശ്രമിക്കുന്നു’- എന്ന് താരിഖ് അൻവർ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ, കെപിസിസിയുടെ പ്രതിഭാദരം കോഡിനേറ്റർ എംഎ ഷഹനാസ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button