LATESTBREAKING NEWSKERALA

പാചക വാതക വില വീണ്ടും വർധിച്ചു; കൂട്ടിയത് 25 രൂപ

കൊച്ചി: പാചക വാതക വിലയിൽ വീണ്ടും വർധന. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 14.2 കിലോ ​ഗ്യാസിന് കൊച്ചിയിൽ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർധിച്ചത്. ഈ വർഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker