KERALALATEST

സര്‍ക്കാരിന് വാളയാര്‍ അമ്മയുടെ അന്ത്യശാസനം; സോജന്‍ ഉള്‍പ്പടെയുള്ള പോലീസുകാര്‍ക്കെതിരേ നടപടിയില്ലെങ്കില്‍ തലമുണ്ഡനം ചെയ്യും

പിന്തുണയുമായി മൂന്നാര്‍ സമര നേതാവ് ഗോമതിയുടെ നിരാഹാര സമരം രണ്ടാം ദിവസം

വാളയാര്‍: വാളയാര്‍ അമ്മയുടെ അന്തിമസമര സത്യഗ്രഹത്തിന് പിന്തുണയുമായി മൂന്നാര്‍ സമര നേതാവ് ഗോമതിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. ഇന്നലെ ആരംഭിച്ച ഗോമതിയുടെ നിരാഹാര സമരം പാലക്കാട് നഗരസഭാധ്യക്ഷ പ്രിയ അജയന്‍ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ അഭിവാദ്യപ്രസംഗം നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഫെബ്രുവരി ഒമ്പതിന് നടക്കുന്ന അദാലത്തില്‍ ചെന്ന് മന്ത്രിമാരോട് അന്തിമമായി ഉന്നയിക്കുമെന്നും അതിനു തയാറാകാത്ത പക്ഷം മുണ്ഡനം ചെയ്ത തലയുമായി താന്‍ ജനങ്ങളുടെ മുന്നില്‍ പ്രചാരണത്തിനിറങ്ങുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. സോജനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുന്നു എന്നത് കേരളത്തിന് അപമാനമാണെന്ന് ഗോമതി പറഞ്ഞു.
സത്യഗ്രഹത്തില്‍ വാളയാര്‍ മാതാപിതാക്കളും പൊലീസ് അതിക്രമങ്ങളുടെ ഫലമായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും പങ്കെടുത്തു. വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍ ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരസഭ വൈസ് ചെയര്‍മാന്‍ കൃഷ്ണദാസ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് രാജേന്ദ്രന്‍ നായര്‍, ടി.എം. ചന്ദ്രന്‍ (ആര്‍.എസ്.പി), സുലൈമാന്‍ (ബി.ജെപി), സഫിയ ഇക്ബാല്‍ (വിമന്‍ ജസ്റ്റിസ് മൂവ്മന്റെ്), കര്‍ഷക നേതാവ് വി.പി. നിജാമുദിന്‍, കെ.എം. ബീവി (അവിലേന്ത്യ മഹിള സാംസ്‌കാരിക വേദി), എം.എം. കബീര്‍ (നാഷണല്‍ ജനതാ ദള്‍), വിജയന്‍ അമ്പലക്കാട്, കൃഷ്ണന്‍ മലമ്പുഴ, കെ. മായാണ്ടി, പാണ്ടിയോട് പ്രഭാകരന്‍ (കര്‍ഷക സംരക്ഷണ സമിതി), എം. തങ്കവേലു (പ്ലാച്ചിമട), മാരിയപ്പന്‍ നീലിപ്പാറ, കെ. വാസുദേവന്‍ (സാധുജന പരിപാലന സംഘം), ഗോപാലകൃഷ്ണന്‍ അട്ടപ്പള്ളം (ധര്‍മ്മരക്ഷാ സേന), റെയ്മണ്ട് ആന്റണി, സന്തോഷ് മലമ്പുഴ, പി.എച്ച്. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എം. മാര്‍സര്‍ സ്വാഗതം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker