ENTERTAINMENTTAMIL

‘എന്നേക്കാൾ ബുദ്ധിയും കഴിവുമുള്ള നടി ഈ ഭൂലോകത്തുണ്ടോ?’; നടിമാരെ വെല്ലുവിളിച്ച് കങ്കണ റണൗട്ട്

വിവാദങ്ങൾക്കിടയിൽ വീണ്ടും വിവാദത്തിന് മരുന്നിട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലാണ് ലോക സിനിമയിലെ നടിമാരെ തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് രംഗത്ത് എത്തിയത്. തന്നേക്കാൾ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാർ ഈ ഭൂലോകത്ത് ഉണ്ടെങ്കിൽ താൻ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.

കങ്കണ തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ധാക്കട് എന്നീ സിനിമകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ട്വീറ്റ്. തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഭൂലോകത്ത് ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും കങ്കണ വ്യക്തമാക്കി. അവരുടെ കഴിവ് തെളിയിക്കാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കാമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

അമേരിക്കൻ താരം മെറിൽ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാൽ ഗാഡോഡ് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നു.

Related Articles

Back to top button