കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ എറണാകുളം മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍. വാഴയ്ക്കന് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍ ആണെന്നാണ് പോസ്റ്ററിലെ തലവാചകം. ഗ്രൂപ്പ് മാനേജറെ മൂവാറ്റുപുഴയ്ക്ക് ആവശ്യമില്ലെന്നും പോസ്റ്ററില്‍ പറയുന്നു.
അപകീര്‍ത്തികരമായ പോസ്റ്ററിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. നേതൃത്വം പൊലീസില്‍ പരാതി നല്കി. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.