എൻസിപി എൽഡിഎഫ് വിടില്ലെന്ന് സൂചന. മുന്നണിയിൽ തന്നെ തുടർന്നേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ശരദ് പവാർ മുന്നണി മാറ്റത്തെ അനുകൂലിക്കാത്തതാണ് കാരണം.
കോൺഗ്രസുമായുള്ള ബന്ധത്തേക്കാൾ ദേശിയ തലത്തിൽ ഇടത് മുന്നണിയുമായുള്ള ബന്ധം ഇനി അനിവാര്യമാണെന്ന അടിസ്ഥാനത്തിലാണ് ഇടത് മുന്നണിയിൽ തുടരുക എന്ന സമീപനം പവാർ സ്വീകരിച്ചത്.
എന്നാൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തന്നെയാണ് സൂചന.