KERALALATEST

ലൈഫ് മിഷന്‍ പദ്ധതി; അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ ഭവനരഹിതരായ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് അവസരം ലഭിക്കുന്നത്.

ഫെബ്രുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നല്‍കിയിരിക്കുന്നത്. സാന്ത്വന സ്പര്‍ശം അദാലത്തില്‍ വീടിനായി ലഭിച്ച അപേക്ഷകള്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker