LOCAL NEWSKOTTAYAM

മുതിർന്ന സി.പി.ഐ നേതാവ്‌ അഡ്വ.പി.കെ.ചിത്രഭാനു അന്തരിച്ചു

കോട്ടയം: മുതിർന്ന സി.പി.ഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു അന്തരിച്ചു.

ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റെ്, കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, സി പി ഐ സംസ്ഥാന കമ്മറ്റി അംഗം, കിസാന്‍ സഭാ ജില്ലാ പ്രസിഡന്റെ, കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റെ്, സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും കോട്ടയം ജില്ലാ കൗണ്‍സില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശംസനീയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടമ്പലം മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭൗതീക ശരീരം നാളെ രാവിലെ 9 മണിക്ക് അണ്ണാന്‍ കുന്നിലുള്ള വസതിയില്‍ കൊണ്ടുവരുന്നതാണ്.

Related Articles

Back to top button