
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് എത്തിയത്. നാവികസേന വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ ഇറങ്ങും. ബിപിസിഎല്‍, കൊച്ചിന് റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്.
റോഡ് മാര്‍ഗം മ്പലമേട് വിഎച്ച്എസ്ഇ സ്കൂള്‍ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിക്കും. പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകും. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇതിനുശേഷം ബിജെപികോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും.