KERALABREAKING NEWSLATESTPOLITICS

നീതിക്ക് വേണ്ടിയുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്കു കൊണ്ട് നേരിടുന്നതായി രമേശ് ചെന്നിത്തല

നീതിക്ക് വേണ്ടിയുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്കു കൊണ്ട് നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം തെറ്റായ നടപടിയാണിത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കണക്കുകള്‍ ഉദ്ധരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ അവകാശപ്പെട്ടത് ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,57, 909 നിയമന ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ടെന്നാണ്. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞത് ഒരു ലക്ഷത്തി അമ്പത്തോരായിരം എന്നാണ്. അങ്ങനെയാണെങ്കില്‍ പോലും അത് യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്തൊന്നും എത്തുന്നില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,58, 680 നിയമനങ്ങളാണ് പിഎസ് സി വഴി നടത്തിയത്. ഇതില്‍ ഏതാണ് കൂടുതലെന്ന് കണക്കുകള്‍ നോക്കിയാല്‍ അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. 12,185 പൊലീസ് നിയമനം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നു. അല്ലാതെ, 4791 അല്ല. ഇപ്പോഴും 2500 സിപിഒ ഒഴിവുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker