LATESTKERALA

ഭൂരിപക്ഷ വര്‍ഗീയതയുടെ അപകടം ന്യൂനപക്ഷ വര്‍ഗീയതയെന്ന് പറഞ്ഞിട്ടില്ല:തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന്‌ എ വിജയരാഘവന്‍

ഭൂരിപക്ഷ വര്‍ഗീയതയുടെ അപകടം ന്യൂനപക്ഷ വര്‍ഗീയതയെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ വിരുദ്ധത ഉയര്‍ത്തി പിടിച്ചാണ് ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ ഉയര്‍ന്നുവന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരേ ത്രാസില്‍ തൂക്കാനാകില്ലെന്നും എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് എല്‍ഡിഎഫ് ജാഥ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വര്‍ഗീയത ഉപയോഗിക്കാനാകില്ലെന്നും എ വിജയരാഘവന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എല്‍ഡിഎഫ് കണ്‍വീനര്‍ മറുപടി നല്‍കി. കേരളാ ബാങ്ക് രൂപീകരിച്ചത് ദേശസാല്‍കൃത ബാങ്കുകള്‍ സ്വകാര്യവത്കരിച്ചതോടെയാണ്. കേരളത്തിന്റെ ബദല്‍ ബാങ്കിംഗ് മാതൃകയാണ് കേരളാ ബാങ്കെന്നും വിജയരാഘവന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker