ENTERTAINMENTMALAYALAM

‘ജഗമേ തന്തിരം’;ധനുഷും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്ര ത്തിന്റെ ടീസര്‍ എത്തി

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ജഗമേ തന്തിരം’ ടീസർ പുറത്തിറങ്ങി. ഒരു ഗ്യാങ്സ്റ്റർ സിനിമയാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാനാവുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ നായിക ഐശ്വര്യ ലക്ഷ്മിയാണ്. നടൻ ജോജു ജോർജ്ജും പ്രധാന വേഷത്തിലുണ്ട്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസ് ആയി എത്തുന്നത്. രജനികാന്ത് നായകനായെത്തിയ പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ലണ്ടനിലാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് താരം ജയിംസ് കോസ്മോയും പ്രധാന വേഷത്തിലുണ്ട്. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി അഭിനയിച്ചിട്ടുള്ള കോസ്മോ ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കലൈയരശനും സിനിമയിൽ പ്രധാനവേഷത്തിലുണ്ട്.

ധനുഷും സന്തോഷ് നാരായണനും ധീയും ചേര്‍ന്ന് ആലപിച്ചിട്ടുള്ള ”രകിട രകിട രകിട” എന്ന ഗാനത്തിന്‍റെ അകമ്പടിയിലാണ് ടീസര്‍. ഇതിന്‍റെ ലിറിക് വീഡിയോ മുമ്പ് പുറത്തിറങ്ങി ഏറെ തരംഗമായിരുന്നു. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്‍റെ നാൽപതാം ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റർടെയ്ൻമെന്‍റ്സും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker