LATESTKERALALOCAL NEWSPATHANAMTHITTA

തിരുവല്ലയില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ   രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തിരുവല്ല നഗരത്തില്‍ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പുലര്‍ച്ചെയാണ് കാണാതായത്. കേന്ദ്രത്തില്‍ നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളെയാണ് കാണാതായത്. 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയായിരുന്നു.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കുട്ടികള്‍ കയറിപ്പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വിവരം അറിയിച്ചിരുന്നു. പെണ്‍കുട്ടികളെ തമ്പാനൂര്‍ പൊലീസിന് കൈമാറി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker