KERALABREAKING NEWSLATEST

വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ഒരു പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെ എസ്ഡിപിഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വൈകിട്ടോടെ ഇരുകൂട്ടരും നാഗംകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിരിഞ്ഞുപോകുന്നതിനിടെ എസ്ഡിപിഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ നന്ദു കൊല്ലപ്പെടുകയുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker