KERALALATEST

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്‍പതു ലക്ഷം നഷ്ടപരിഹാരത്തുക വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്‍പതു ലക്ഷം നഷ്ടപരിഹാരത്തുക വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്, നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസിന്റെ ബന്ധുക്കള്‍. കേരളത്തിലെ കീഴാള ജീവിതത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി കേന്ദ്രം തുടങ്ങുന്നതു പരിഗണനയിലുണ്ടെന്നും ഇതിനൊപ്പം മ്യൂസിയം സ്ഥാപിക്കുമെന്നും വര്‍ഗീസിന്റെ സഹോദരപുത്രന്‍ അഡ്വ. എ വര്‍ഗീസ് പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ നഷ്ടപരിഹാരം ആണെങ്കില്‍ പോലും അതു സ്വീകരിക്കുമെന്ന് അഡ്വ. വര്‍ഗീസ് പറഞ്ഞു. തുക എത്രയെന്നതല്ല പ്രധാനം. അതൊരു സന്ദേശമാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഭരണകൂടം ആ ജീവന്‍ ഇല്ലാതാക്കിയതിന് എതിരായ മുന്നറിയിപ്പ് അതിലുണ്ടെന്ന് അഡ്വ. വര്‍ഗീസ് പറഞ്ഞു.

തുക എങ്ങനെ വിനിയോഗിക്കണം എന്നതില്‍ ട്രസ്റ്റ് യോഗം ചേര്‍ന്നു തീരുമാനമെടുക്കും. വയനാട്ടിലെ ആദിവാസികളുടെ അടിമജീവിതം അവസാനിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വര്‍ഗീസ് വഹിച്ചത്. അതുവരെ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് ആദിവാസികളെ ലേലം ചെയ്തു വില്‍ക്കുമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker