WEB MAGAZINEPOEM

അമ്മ

 

 

   സ്മിത പ്രമോദ്

അമ്മ എന്ന പുണ്യം എന്റെ ജന്മപുണ്യം
അമ്മയാകാന്‍ സാധിച്ചത് എന്റെ ജന്മസാഫല്യം
അമ്മയെപ്പോലെയാകാന്‍ ശ്രമിക്കല്‍ എന്റെ കര്‍മ്മസാഫല്യം
അമ്മയെ കണ്ടുണരല്‍ എന്റെ സ്വപ്നസാഫല്യം

അമ്മ ഇല്ലാതായാല്‍ നമ്മളിലെ കുട്ടിയും മായുന്നു
അമ്മയില്ലാത്ത വീട് ഉറങ്ങുന്ന വീടാണ്
ഓരോ സ്ത്രീയിലുമുണ്ട് ഒരമ്മ
അമ്മ എന്ന നന്മ
അമ്മ എന്ന സത്യം
അമ്മയിലൂടെ നമ്മള്‍ നമ്മളെത്തന്നെ അറിയുന്നു

പുണ്യം പൂത്തുലയുന്ന പൂമരം നന്മപ്പൂമരം അമ്മ
ആ മരത്തിന്റെ തളിരിലകളും മലര്‍പ്പൊയ്കകളും
നമ്മള്‍ വെറും മനുഷ്യര്‍
നാവിലെ ആദ്യവിളി അമ്മയെന്നാണ്
അച്ഛനെന്ന സുരക്ഷ ആ വിളിയിലൂടെ
നമ്മളെ തേടിയെത്തുന്നു
അമ്മയിലൂടെ ലോകം എന്ന സത്യം നമ്മള്‍ അറിയുന്നു
അമ്മ ഇല്ലാത്ത അവസ്ഥയാണ് നിറയുന്ന അന്ധകാരം
ഈശ്വരന്‍ തന്ന പുണ്യം അമ്മ എന്ന വെളിച്ചം

പുണ്യം പൂത്തുലയുന്ന നന്മപ്പൂമരം
നമിച്ചിടാം ഭജിച്ചിടാം
അമ്മതന്നെ നിത്യദൈവസാന്നിധ്യം

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker