KERALALATESTPOLITICS

ജിൽസ് പെരിയപ്പുറത്തിന്റെ രാജി; പിറവം നഗരസഭാ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിൽ എൽഡിഎഫ്

കൊച്ചി: സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ചതോടെ പിറവം നഗരസഭ ഭരണം നഷ്ടമാകുമെന്ന ആശങ്കയിൽ എൽ ഡി എഫ്.  ജിൽസ് പെരിയപ്പുറം യു ഡി എഫിലേക്ക് മാറിയാൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റ് നിലയിലാകും.

27 അംഗ നഗരസഭയിൽ ഒരാൾ രാജിവെച്ചതിനെ തുടർന്ന് നിലവിൽ 26 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 14 പേർ എൽ ഡി എഫിന്റെയും 12 പേർ യു ഡി എഫിന്റെയും ജനപ്രതിനിധികളാണ്. ജിൽസ് യു ഡി എഫിൽ എത്തിയാൽ അംഗങ്ങളുടെ എണ്ണം ഇരുമുന്നണികൾക്കും 13 വീതം ആകും. ഇതോടെ നറുക്കെടുപ്പിലൂടെ വീണ്ടും ചെയർപേഴ്സണനെയും വൈസ് ചെയർ പേഴ്സണനെയും തെരഞ്ഞെടുക്കേണ്ടി വരും.

പാർട്ടിയിൽ നിന്ന് രാജി വെച്ചു എങ്കിലും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെക്കില്ല എന്നാണ് ജിൽസിന്റെ നിലപാട്. തന്നെ ജയിപ്പിച്ചത് പാർട്ടി അല്ല,  നാട്ടുകാർ ആണെന്നും ജിൽസ് പറയുന്നു. പിറവം നഗരസഭയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരംഗം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ജില്‍സിന് വിപ്പ് നൽകാനും പാർട്ടിക്ക് ആവില്ല

നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കിൽ അധികാരമേറ്റെടുത്ത ശേഷം ആറു മാസം കഴിയണം. അതുകൊണ്ടുതന്നെ ജിൽസ് യു ഡി എഫിൽ എത്തിയാലും തൽക്കാലത്തേക്ക് എൽ ഡി എഫിന് ഭരണം നഷ്ടമാകില്ല. എന്നാൽ ഭാവിയിൽ ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാർട്ടിയിൽ രാജിവെച്ച് എങ്കിലും ജിൽസ് യു ഡി എഫിലേക്ക് പോകില്ല എന്നാണ് എൽ ഡി എഫിലെ പ്രതീക്ഷ. ജിൽസിനെ അനുനയിപ്പിക്കാൻ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നേരിട്ട് എത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker