LATESTBREAKING NEWSKERALAPOLITICS

തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകൻ എം.പി ജോസഫ്; പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്നുമാണ് മത്സരിക്കുക. തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ് സ്ഥാനാർത്ഥിയാകും. തൃക്കരിപ്പൂരിൽ എം. പി ജോസഫിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജോസഫ്. എം. പുതുശ്ശേരിക്ക് സീറ്റില്ല.

സ്ഥാനാർത്ഥി പട്ടിക

തൊടുപുഴ- പി. ജെ ജോസഫ്
കടുത്തുരുത്തി- മോൻസ് ജോസഫ്
ഇടുക്കി- അഡ്വ. കെ. ഫ്രാൻസിസ് ജോർജ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടൻ
കോതമംഗലം- ഷിബു തെക്കുംപുറം
കുട്ടനാട്- ജേക്കബ് എബ്രഹാം
ചങ്ങനാശേരി- വി. ജെ ലാലി
ഏറ്റുമാനൂർ- അഡ്വ. പ്രിൻസ് ലൂക്കോസ്
തിരുവല്ല- കുഞ്ഞുകോശി പോൾ
തൃക്കരിപ്പൂർ- എം. പി ജോസഫ്

Related Articles

Back to top button