KERALALATEST

‘അയ്യോ അച്ഛാ പോവല്ലേ…’; പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തെ ട്രോളിഎ.എ. റഹീം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടു പോകരുതെന്ന ആവശ്യവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം

‘അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റഹിം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അദ്ദേഹത്തിനെ നേമത്തേക്ക് വിട്ട് കൊടുക്കില്ലെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതിനെ ട്രോളി കൊണ്ടാണ് റഹിം രംഗത്തെത്തിയത്.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘ഞങ്ങടെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയത്.

പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളിയില്‍ തന്റെ പേരിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിയിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നേമത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നിതില്‍ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker