അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടത്. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ എതിർപ്പുകളൊന്നും പരിഗണിക്കപ്പെട്ടില്ല.
അതിനിടെ ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. ദേവികുളത്ത് എൻഡിഎ സ്ഥാനാർഥിയുടെയും ഡമ്മിയുടെയും അടക്കം മൂന്ന് പേരുടെ പത്രിക തള്ളി. തലശ്ശേരിയിൽ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.