ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍വി രമണയുടെ പേര്, നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ശുപാര്‍ശ ചെയ്തു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു.പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ്, ഏറ്റവും സീനിയര്‍ ആയ ജഡ്ജിയെ നിര്‍ദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.അടുത്ത മാസം ഇരുപത്തിമൂന്നിനാണ് ജസ്റ്റിസ് എസ്എ ബോബ്ഡെ സര്‍വീസില്‍നിന്നു വിരമിക്കുന്നത്.