LATESTNATIONALTOP STORY

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ 39 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളുമാണ് ഇന്ന് ബൂത്തിലെത്തുക.

സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്ബ4 മേദിനിപൂർ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയം.

സുരക്ഷാ കരണങ്ങളാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങൾ. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്.

Related Articles

Back to top button