ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു തനത് പദ്ധതി പിണറായി വിജയന് ഉയർത്തി കാണിക്കാനാകുമോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണ്. ബോംബിനെക്കുറിച്ച് പേടിയില്ലെങ്കിൽ എന്തിന് വിളിച്ച് പറയണം. തനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന് ഏകാധിപത്യ ശൈലിയാണെന്നും ചെന്നിത്തല ആരോപിച്ചു. കോടികൾ വാരിയെറിഞ്ഞ പരസ്യ പ്രളയമാണ് നടക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നു. നടക്കുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.