LATESTBREAKING NEWSNATIONALTOP STORY

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 21 ജവാന്‍മാരെ കാണാതായതായി സിആര്‍പിഎഫ്

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 21 ജവാന്‍മാരെ കാണാതായതായി സിആര്‍പിഎഫ്. ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാത്. അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചു.

മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പതിനഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകണമെന്നും എന്നാല്‍ ഇതേപ്പറ്റി ഉടന്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് 250ഓളം മാവോയിസ്റ്റുകള്‍ ഉണ്ടെന്നാണ് വിവരം,

Related Articles

Back to top button