ENTERTAINMENTTAMIL

വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാല്‍: വിശദീകരണവുമായി വക്താവ്

തമിഴ് നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാലെന്ന് നടന്റെ പിആര്‍ഓ റിയാസ് കെ അഹ്മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജയുടെ പിആര്‍ഓ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

”കാര്‍ ഉപയോഗിക്കാതെ വിജയ് സൈക്കിളില്‍ വോട്ടു ചെയ്യാന്‍ പോയത് പോളിംഗ് ബൂത്ത് അദ്ദേഹത്തിന്റെ വീടിനടുത്ത് ആയതിനാലാണ്. കാറില്‍ യാത്ര ചെയ്താല്‍ റോഡില്‍ കൂടുതല്‍ തിരക്കുണ്ടാവാന്‍ ഇടയുണ്ട് എന്നതും ഒരു കാരണമായിരുന്നു. അതിനു പിന്നില്‍ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല.”- റിയാസ് ട്വീറ്റ് ചെയ്തു.

വോട്ട് നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Related Articles

Back to top button