BREAKING NEWSKERALALATEST

‘കസ്റ്റംസ് വിശദീകരണം തേടി’; ചോദ്യം ചെയ്യൽ സ്ഥിരീകരിച്ച് സ്പീക്കര്‍

തിരുവനന്തപുരം:  ഔദ്യോഗിക വസതിയില്‍ വച്ച് കസ്റ്റംസ് വിശദീകരണം തേടിയെന്നത് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയില്‍ എത്തിയതെന്നും ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയാറാണെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും സ്പീക്കര്‍ വിശദീകരിച്ചു. വിമാനത്താവളത്തിലെ വിവാദ കേസുമായി ബന്ധപ്പെട്ട് സ്പീക്കറില്‍ നിന്നും ആവശ്യമായ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന പലതരം ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.‌

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കർ പദവിയോടുള്ള ബഹുമാനാർത്ഥം സ്പീക്കറുടെ വസതിയിലേക്ക് വരികയാണുണ്ടായതെന്നും സ്പീക്കറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു മുൻപ് ഒരു തവണ മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളൂവെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നു.

ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Related Articles

Back to top button