KERALALATEST

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ സര്‍വ്വീസിലുള്ള അദ്ധ്യാപകരില്‍ നിന്നും സ്വന്തം രചനകള്‍ ക്ഷണിച്ചു.
01/01/2014 മുതല്‍ 31/12/2018 വരെയുള്ള കാലയളവില്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ പതിപ്പാണ് അയക്കേണ്ടത്. സര്‍ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മൂന്ന് വിഭാഗങ്ങളില്‍ പ്രത്യേകം അവാര്‍ഡുകളാണ് നല്‍കുന്നത്.
ഗ്രന്ഥകര്‍ത്താവ് സ്ഥിരം നിയമനം ലഭിച്ചതും ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്ന അദ്ധ്യാപകന്‍/അദ്ധ്യാപിക ആണെന്നുള്ള സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രവും കൃതിയുടെ അച്ചടിച്ച 6 കോപ്പികളും സഹിതം 30/04/2021 ന് 5.00 മണിക്കു മുമ്പായി പബ്ലിക് റിലേഷന്‍സ് ആഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം14 എന്ന വിലാസത്തില്‍ അയയ്ക്കണം.
വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കവറിന്റെ പുറത്ത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് 2020 എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. അയക്കുന്ന കൃതികള്‍ ഏത് മേഖലയിലുള്ളതാണെന്നും ആമുഖ കത്തില്‍ വ്യക്തമാക്കേണ്ടതാണ്.
പൊതുവിദ്യഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി അവാര്‍ഡിന് അര്‍ഹതയുള്ള കൃതികള്‍ തെരഞ്ഞെടുക്കും

Related Articles

Back to top button