
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് വ്യാപനം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും.
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമാകുകയാണ്. പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന തുടങ്ങി. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ വാളയാറില്‍ പൊലീസ് പരിശോധിക്കുന്നു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളൂ.