ENTERTAINMENTMALAYALAM

വില്ലനായി വീണ്ടും വിവേക് ഒബ്‌റോയ്, ഇത്തവണ എതിരാളി പൃഥ്വി

വിവേക് ഒബ്‌റോയ് വീണ്ടും മലയാളത്തില്‍. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ വില്ലനായാണ് വിവേക് ഒബ്‌റോയ് എത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രമായി വിവേക് ഒബ്‌റോയി അഭിനയിച്ചിരുന്നു.
അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം. കുരുതിക്ക് ശേഷം സുപ്രിയാ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് കടുവ. മുണ്ടക്കയത്താണ് ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്.
ജേക്‌സ് ബിജോയ് സംഗീത സംവിധാനവും മോഹന്‍ദാസ് കലാസംവിധാനവും. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഷാജി കൈലാസ് ഏറെ കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി തിരിച്ചെത്തുന്നുവെന്നതും കടുവയുടെ പ്രത്യേകതയാണ്.

Related Articles

Back to top button