BREAKING NEWSKERALA

30ന് ഓട്ടോ, ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.
ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജി.പി.എസ്. ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമാക്കി നീട്ടുക, ഇഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
നടപടിയുണ്ടായില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker