BREAKINGINTERNATIONAL

31 കാരിയായ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല, ഡിവോഴ്‌സ് ആലോചിക്കുന്നെന്ന് 28 -കാരനായ ഭര്‍ത്താവ്

സാമൂഹികമായും രാഷ്ട്രീയമായും ഉയര്‍ച്ച നേടിയ ജനത ആണ്‍ / പെണ്‍ വേര്‍തിരിവുകളില്‍ വലിയ താത്പര്യം കാണിക്കാറില്ല. സമത്വമാണ് അവരുടെ ആശയം. അത് അടുക്കളയിലായാലും ഓഫീസിലായാലും. എന്നാല്‍, എല്ലായിടത്തും ഈ സമത്വം അനുഭവപ്പെടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ് താന്‍ ഡിവോഴ്‌സിനെ കുറിച്ച് ആലോചിക്കുകയാണെന്നും കുറിച്ചു. പിന്നാലെ ആയിരക്കണക്കിന് സമൂഹ മാധ്യമ ഉപയോക്താക്കളാണ് തങ്ങളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും എഴുതാനെത്തിയത്.

സമൂഹ മാധ്യമ ഇടമായ റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പെഴുതിയത്. 31 വയസുള്ള തന്റെ ഭാര്യയ്ക്ക് ശരിയാം വണ്ണം സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ലെന്നും അതിനാല്‍ ഇത് തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം എഴുതി. 28 കാരനായ തനിക്ക് പാചകം ചെയ്യാന്‍ വളരെ താത്പര്യമാണ്. വിവാഹ ശേഷം ഭാര്യ വീട്ടിലിരിക്കുമ്പോഴും താനാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. എന്നാല്‍, ഒരു ദിവസം മുഴുവനും ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഭാര്യ വെറുതെ ഇരിക്കുകയാകും. താന്‍ എത്തിയിട്ട് വേണം അടുക്കളയില്‍ എന്തെങ്കിലും ഉണ്ടാക്കി തുടങ്ങാനെന്നും യുവാവ് എഴുതി. ഇതേക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ പാചകം അറിയാതിരിക്കുന്നത് ഒരു വലിയ കുറ്റമല്ലെന്നായിരുന്നു ഭാര്യയുടെ വാദം. എന്നാല്‍ അമ്മ വന്നൊരു ദിവസം ഇതെല്ലാം തകിടം മറിഞ്ഞെന്നും യുവാവ് എഴുതി.

അമ്മ വീട്ടിലെത്തിയപ്പോഴും താനാണ് പാചകം ചെയ്തു കൊണ്ടിരുന്നത്. ഭാര്യ അമ്മയോടൊപ്പം ഇരിക്കുകയായിരുന്നു. ഒടുവില്‍ സഹായവുമായി അമ്മ അടുക്കളയിലേക്ക് എത്തിയപ്പോള്‍ അവളും ഒപ്പം വന്നു. ജോലിക്കിടയില്‍ ഗ്രേവിയുണ്ടാക്കാനോ സ്‌ട്രോബറി മുറിക്കാനോ അറിയാതെ അവള്‍ നിന്നു. എന്തിന് ഒരു കത്തി ശരിയാം വണ്ണം പിടിക്കാന്‍ പോലും അവള്‍ക്ക് അറിയില്ലായിരുന്നു. ഇത് അമ്മയ്ക്ക് മനസിലാവുകയും അതേ കുറിച്ച് അവളോട് ചോദിക്കുകയും ചെയ്തു. അമ്മ പോയതിന് ശേഷം ഇതേ ചൊല്ലി വീട്ടില്‍ ബഹളമുണ്ടായെന്നും യുവാവ് എഴുതുന്നു. അമ്മ ചോദിച്ചപ്പോള്‍ താന്‍ ഭാര്യയുടെ സഹായത്തിന് എത്തിയില്ലെന്നും എല്ലാകാര്യങ്ങളും അമ്മയെ കൂടി അറിയിച്ച് തന്നെ നാണം കെടുത്തിയെന്നും പറഞ്ഞായിരുന്നു ഭാര്യയുടെ ബഹളം. 31 വയസായിട്ടും ഒരു കത്തി പോലും ശരിയായ രീതിയില്‍ പിടിക്കാന്‍ അറിയാത്തതിനെ താനും വിമര്‍ശിച്ചെന്നും യുവാവ് എഴുതി. ഒടുവിലായി ഇതിന് പരിഹാരവും യുവാവ് നിര്‍ദ്ദേശിക്കുന്നു. എല്ലാം ആയുധവത്ക്കരണത്തിന്റെ പ്രശ്‌നമാണ്. വിവാഹ കൗണ്‍സിലിംഗും പാചക ക്ലാസുകളും എല്ലാവരും പരീക്ഷിക്കണം യുവാവ് എഴുതി. പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങളെഴുതാനെത്തിയത്. ഇതോടെ തന്റെ കുറിപ്പ് അപ്‌ഡേറ്റ് ചെയ്ത യുവാവ്, തനിക്ക് സഹിക്കാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ വിവാഹബന്ധം അവസാനിപ്പിക്കുമെന്ന സൂചനയും നല്‍കി.

Related Articles

Back to top button