LATESTBREAKING NEWSKERALA

 പ്രമുഖ നേതാവിനായി വോട്ട് മറിച്ചു, കഴക്കൂട്ടത്ത് കാലുവാരിയെന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍ പക്ഷം

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലെ പോര് വീണ്ടും ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.

ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം.

മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്ക് സ്ഥാനാര്‍ത്ഥി ആരംഭിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.

Related Articles

Back to top button