BUSINESSBUSINESS NEWS

ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് ട്രാന്‍സ് യൂണിയന്‍

കൊച്ചി: കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വരവ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി ട്രാന്‍സ് യൂണിയന്റെ പുതിയ പഠനത്തില്‍ പറയുന്നു. ബിസിനസുകള്‍ക്കെതിരേയുള്ള തട്ടിപ്പുശ്രമങ്ങളില്‍ 28.32 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും ട്രാന്‍സ് യൂണിയന്‍ കണ്ടെത്തിയിട്ടുണ്ട്.
ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുശ്രമങ്ങള്‍ ഇന്ത്യയില്‍നിന്ന് ഉണ്ടായിട്ടുള്ളത്. അതേസമയം ഇന്‍ഷുറന്‍സ് (6.66 ശതമാനം), ഗെയിമിംഗ് (13 ശതമാനം), റീട്ടെയില്‍ (22.37ശതമാനം), യാത്രയും ഒഴിവുസമയവും (45.17ശതമാനം) തുടങ്ങിയ മേഖലകളിലെ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി കണ്ടു.
ഷിപ്പിംഗ്, ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, തെറ്റായ പ്രൊഫൈല്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നത്.
നാല്‍പ്പതിനായിരിത്തിലധികം വെബ്‌സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker