LATESTBREAKING NEWSNATIONALTOP STORY

കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാവര്‍ക്കും അതിവേഗം വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളും മുന്‍കൈ എടുക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി 

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കേണ്ടതിന്റെ പ്രാധാന്യം മോദി ഉയര്‍ത്തിക്കാണിച്ചു. കോവിഡ് നിയന്ത്രണ നടപടികള്‍ സമഗ്രമായി നടപ്പിലാക്കുന്നതും യോഗം ചര്‍ച്ചചെയ്തു

കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാവര്‍ക്കും അതിവേഗം വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളും മുന്‍കൈ എടുക്കണം. 45 വയസിന് മുകളിലുള്ള 31 ശതമാനം പേര്‍ക്കും ഒരുഡോസ് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ സമഗ്രചിത്രം യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ ഒരുലക്ഷത്തിലധികം സജീവകേസുകളാണുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗബാധ കൂടുതലുള്ള ജില്ലകളെകുറിച്ചും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷന്റെ പുരോഗതിയും അടുത്തമാസങ്ങളില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ വിലയിരുത്തി.

Related Articles

Back to top button