BREAKING NEWSBUSINESS

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വര്‍ധനവുണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയില്‍ 91.73 രൂപയുമാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമാണ് ഇന്നത്തെ വില.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവിന് താത്കാലിക അറുതിയുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്.

Related Articles

Back to top button