BREAKING NEWSKERALALATESTNEWS

സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് കെ ടി ജലീല്‍

 


കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ടത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. 2020 മെയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ സന്ദേശം ലഭിച്ചു.

റംസാനോട് അനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താന്‍ അതില്‍ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കാനും ജനറല്‍ പറഞ്ഞു. മെസേജിന് മറുപടിയായി കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറല്‍ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീല്‍.

Related Articles

Back to top button